former indian allrounder irfan pathan part of the player draft in cpl<br />ഇന്ത്യയുടെ അടുത്ത കപില്‍ ദേവാകുമെന്ന് വിശേഷിപ്പിക്കപ്പെട്ട താരമായിരുന്നു മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. കരിയറിന്റെ തുടക്ക കാലത്ത് മാസ്മരിക പ്രകടനങ്ങളിലൂടെ താരം ഇത് ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ വില്ലനായി പരിക്ക് പിടികൂടിയതോടെ ഇര്‍ഫാന്റെ കരിയര്‍ താഴേയ്ക്കു പതിക്കാന്‍ തുടങ്ങി. പരിക്കുകളും തുടര്‍ ചികില്‍സയുമെല്ലാം താരത്തിന്റെ ഫോമിന് മങ്ങലേല്‍പ്പിച്ചു. ഇതോടെ പതിയെ ദേശീയ ടീമില്‍ നിന്നും ഇര്‍ഫാന്‍ പുറത്താവുകയും ചെയ്തു.<br />